SEARCH


Munnayeeswaran Theyyam - മുന്നായീശ്വരൻ തെയ്യം

Munnayeeswaran Theyyam -  മുന്നായീശ്വരൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Munnayeeswaran Theyyam - മുന്നായീശ്വരൻ തെയ്യം

പൊന്ന്വന്‍ തൊണ്ടച്ചൻ്റെ (പൊന്ന്വന്‍ തൊണ്ടച്ചന്‍ തെയ്യം ) കൂടെ ഒരു ഗുരുവിൻ്റെ കീഴിൽ വിദ്യ അഭ്യസിച്ച കാട്ടൂർ നായർ എന്നയാൾ തുളുവനത്തിൽ ഭഗവതിയുടെ ഉത്തമ ഭക്തനായിരുന്നു. മാതമംഗലത്ത് ജനിച്ചു വളർന്ന കാട്ടൂർ നായർ പിന്നീട് തുളുവനത്തിൽ എത്തുകുയും അവിടെ നിന്നും അദ്ദേഹം വെടിയേറ്റ് മരണപ്പെട്ടു എന്നും പറയപ്പെടുന്നു. തുളുവനത്ത് കാവിൽ നിന്നും മൂന്നു നാഴി അരി അദ്ദേഹത്തിന് അവകാശമുണ്ടായിരുന്നു. നാടിനും നാട്ടുകാർക്കും നല്ലത് ചെയ്ത കാട്ടൂർ നായർ മരണാന്തരം മുന്നായീശ്വരൻ തെയ്യമായി മാറി. തുളൂർ വനത്ത് ഭഗവതി കാവിൽ മുന്നായീശ്വരന് എല്ലാദിവസവും ഒരേ മെക്കെഴുത്ത് അല്ല, അവസാനദിവസം തെയ്യം കെട്ടുമ്പോൾ മൂന്ന് വെടി കൊണ്ട കലയും വരക്കും. അതുപോലെ വെടി കൊണ്ട് കൊല്ലപ്പെട്ട സ്ഥലത്ത് കാക്കോത്തും തലക്കോത്തും രണ്ടു മാവുണ്ട്, ആ മാവ് ഇപ്പോളും ഉണ്ട്. തെയ്യം കെട്ടിക്കഴിഞ്ഞാൽ അവിടുത്തേക്ക് പോയിട്ടാണ് കോഴി അറവും മറ്റും നടക്കുന്നത്.

കാസറഗോഡ് ജില്ലിയിലെ മഞ്ഞെടുക്കം തുളൂർ വനത്ത് ഭഗവതി കാവിലും മാതമംഗലം പുലിയൂർ കാളി ക്ഷേത്രത്തിലും ഈ തെയ്യം പ്രധാനമായി കെട്ടിയാടുന്നത്. കൂടാതെ പറവൂരും ഏര്യത്തും ഈ തെയ്യം കെട്ടിയാടുന്നുണ്ട്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848